Tuesday, February 4, 2014

വാട്ട്‌സ് ആപ്പിന്‌ വെല്ലുവിളി ; നൂതന സവിശേഷതകളുമായി ടെലഗ്രാം ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്‌ഡ് മെസേജിംഗ്‌ സേവനമായ വാട്ട്‌സ് ആപ്പിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തി പുതിയ ആപ്ലിക്കേഷനായ ടെലഗ്രാം വ്യാപകമാകുന്നു. ശക്‌തമായ സുരക്ഷയും മറ്റ്‌ ആപ്ലിക്കേഷനുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗതയുമാണ്‌ ടെലഗ്രാമിനെ വ്യത്യസ്‌തമാക്കുന്നത്‌. കൂടാതെ നിരവധി നൂതന സവിശേഷതകളൂം ടെലഗ്രാമിനുണ്ട്‌. ഒരു ജിബി വരെയുള്ള ഫയലുകള്‍ ടെലഗ്രാം വഴി അയയ്‌ക്കാനാകും. രഹസ്യ ചാറ്റിനുള്ള സംവിധാനം, എംഎസ്‌ വേഡ്‌, പവര്‍പോയിന്റെ്‌ തുടങ്ങയ എല്ലാത്തരം ഫയുകള്‍ക്കുമുള്ള പിന്തുണ, നൂറുപേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍, ഗ്രൂപ്പുകളില്‍ കയറുന്നവരെ തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങിയ പ്രത്യേകതകളാണ്‌ ടെലഗ്രാമിനെ ജനപ്രിയമാക്കുന്നത്‌. ഫേസ്‌ബുക്കിനു വരെ വെല്ലുവിളി ഉയര്‍ത്തിയ വാട്ട്‌സ് ആപ്പിന്‌ തിരിച്ചടിയായിരിക്കുകയാണ്‌ പുതിയ ആപ്ലിക്കേഷന്റെ വരവ്‌. ഉപയോഗം തുടങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ ഫീസ്‌ നല്‍കണമെന്ന വാട്ട്‌സ് ആപ്പിന്റെ നിബന്ധനയും ടെലഗ്രാമിനില്ല. നിക്കോലായ്‌-പാവ്‌ലോവ്‌ ഡൂറായ്‌ സഹോദരന്‍മാര്‍ രണ്ട്‌ വര്‍ഷം കൊണ്ടാണ്‌ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്‌. യൂറോപ്പിലെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ വികോണ്ടാക്‌റ്റെയുടെ സ്‌ഥാപകരാണ്‌ ഇവര്‍.

No comments:

Post a Comment